Trending

വായന മാസാചരണം ഉദ്ഘാടനം ചെയ്തു

പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂളിൽ വായന മാസാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗാന രചയിതാവും പൂനൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ദിനേശ് പൂനൂർ ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ വായനാശീലം വളർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായിച്ചു വളർന്നാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സരസമായി വിശദീകരിച്ചു.

ഹെഡ്മാസ്റ്റർ എൻ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. അരുണ കെ,മുഹമ്മദ് അഷ്റഫ് എപി,നിഷമോൾ പി എന്നിവർ ആശംസകൾ നേർന്നു.വിദ്യാരംഗം കൺവീനർ രഞ്ജിത്ത് ബി.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈമ എ.പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right