കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാപഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗവ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് ഓപ്പറേറ്റർമാരുടെ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. അബ്ദുറഹിമാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് സാജിദത്ത് ഉത്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ജസ്ന അസ്സയിൻ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, പഞ്ചായത്ത് മെമ്പർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ പങ്കെടുത്തു.കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്താനും, ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനാവശ്യമായ എല്ലാ നടപടികളും ഉണ്ടാവുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
Tags:
ELETTIL NEWS