ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പടുത്തി നടപ്പിലാക്കിയ നെടിയനാട് ജിഎംഎൽപി സ്കൂളിലെ ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ നിർവഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ തേനാറുകണ്ടിയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു.വാർഡ് മെമ്പർ ലതിക വെയാട്ടുമ്മൽ , ചന്ദ്രൻ കെകെ , പിടിഎ പ്രസിഡന്റ് നിഷാദ്, ബഷീർ മാസ്റ്റർ , വേണു , കാദർ മാസ്റ്റർ , സ്കൂൾ ഹെഡ് മിസ്ട്രസ് ഷനില പി, എംപിടിഎ പ്രസിഡന്റ് ആരിഫ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.