ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്ന വീണ് എയർ ഇന്ത്യ Al171 ൽ മലയാളി യാത്രികനും. 4 നമ്പർ സീറ്റിൽ ഉണ്ടായിരുന്ന ഗോപകുമാരൻ നായരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ 169 ഇന്ത്യക്കാരും 52 ബ്രീട്ടീഷ് പൗരന്മാരും 7 പോർച്ചിഗീസുകാരുമാണ് ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിമാനത്തിൽ 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിമാനം തകർന്ന് വീണത്.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.110 പേർ മരണപ്പെട്ടതായി ഇപ്പോൾ പുറത്തുവരുന്ന വിവരം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ 50ലധികം പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags:
INDIA