കിഴക്കോത്ത്:ഹെൽത്തി കേരളയുടെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി കച്ചേരി മുക്ക്, പരപ്പാറ ,തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കുടിവെള്ളം പരിശോധിക്കാത്ത സ്ഥപനങ്ങൾ, പരിശോധന നടത്തുകയും, ഹെൽത്ത് കാർഡ് എടുക്കാത്ത ജോലിക്കാർ എത്രയുംവേഗം ഹെൽത്ത് കാർഡ് എടുക്കുവാൻ നിർദ്ദേശം നൽകി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കട, കടയും പരിസരവും വൃത്തിയാക്കിയതിന് ശേഷം തുറന്ന് പ്രവർത്തിച്ചാൽ മതി എന്ന് കർശന നിർദ്ദേശം നൽകി.
പഞ്ചായത്തിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും 2 ദിവസത്തിനുള്ളിൽ , കടകളും, സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കുകയും, ചെയ്യണമെന്ന് കർശന നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ 'ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് T.M, റാഹീലബീഗം, ഷിഫാന ഫാത്തിമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി എന്നിവർ പങ്കെടുത്തു .
ആരോഗ്യ വകുപ്പിൻ്റെനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ Dr. സുനിൽകുമാറും ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.
Tags:
ELETTIL NEWS