Trending

LSS സ്കോളർഷിപ്പ് ജേതാവിനെ വീട്ടിലെത്തി അനുമോദിച്ചു.

കിഴക്കോത്ത്: പന്നൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിൽ നിന്നും ഈ വർഷം LSS സ്കോളർഷിപ്പ് നേടിയ സാൻവിക എന്ന വിദ്യാർത്ഥിനിയെ അധ്യാപകർ വീട്ടിലെത്തി അനുമോദിച്ചു.

പരപ്പാറ ശ്രീനിലയം വീട്ടിലെ സുജിത്തിൻ്റെ മകളാണ് സാൻവിക. വിദ്യാരംഗം കടങ്കഥ മത്സരത്തിൽ നമ്മുടെ സബ് ജില്ലയിൽ നിന്നും ജില്ല വരെ പങ്കെടുത്ത് നമ്മുടെ സ്കൂളിൻ്റെ യശസ്സ് ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച വിദ്യാർത്ഥിനി കൂടിയാണ് സാൻവിക.

അധ്യപകരായ HM റംല ടീച്ചർ, കെ. ഒ  മജീദ് മാസ്റ്റർ, സലീന ടീച്ചർ , ജസിയ ടീച്ചർ,ജസ്ന ടീച്ചർ, ശാദിയ ടീച്ചർ എന്നിവരോടൊപ്പം മാനേജർ ഷംസുദ്ധീൻ, പി ടി എ പ്രസിഡൻ്റ് അബ്ദുറഹിമാൻ എന്നിവരും കുട്ടിയുടെ വീട്ടിലെത്തി അനുമോദിച്ചു.
Previous Post Next Post
3/TECH/col-right