എളേറ്റിൽ: ഈ വർഷത്തെ സ്കോളർഷിപ്പ് പരീക്ഷയിൽ 38 യു എസ് എസും ,11 എൽ എസ് എസും കരസ്ഥമാക്കി ചരിത്ര വിജയം നേടിയ എളേറ്റിൽ ജി എം യു പി സ്കൂളിലെ വിദ്യാർത്ഥികളെ പി ടി എ അനുമോദിച്ചു.ഹെഡ്മാസ്റ്റർ എം.വി. അനിൽകുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എൻ.കെ. മനോജ് ഉദ്ഘാടനം ചെയ്തു.
പി.കെ. റംല, ടി.പി.സിജില, പി.കെ. അശ്വിൻ, ടി.സുൽഫത്ത്, ഗഫൂർ , ഖദീജ പാനോളി വി.സി.അബ്ദുറഹിമാൻ, കെ.നീതു മോഹനൻ , ഫാത്തിമ ഫിൽസ , ടി.സൻഹ, എൻ.കെ പാർവ്വതി, ടി.മജീദ്, പി.മുഹമ്മദ് യാമിൻ, മുഹമ്മദ് റഹദിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.
Tags:
EDUCATION