Trending

എളേറ്റിൽ വട്ടോളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 4 കോടിയോളം രൂപ പിടികൂടി.

എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട കാറിൽ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന  4 കോടിയോളം രൂപ പിടികൂടി.കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തിയത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് പണം പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ പോലീസ്  പിടികൂടി.മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പോലീസ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ട
വാഹനം പരിശോധിച്ചത്.

കൊടുവള്ളി ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ് ഐ ഗൗതം ഹരി, സീനിയർ സി പി ഒ ദീപക് എം പി,  സിൻജിത്, രതീഷ് കുമാർ,
സി പി ഒ മാരായ ജിതിൻ, ശ്രീകാന്ത്, ശ്രീജേഷ്, വിപിൻ സാഗർ, നതീപ്, ഷിജു ഡബ്ല്യു സി പി ഒ രമ്യ, ബിജിനി തുടങ്ങിയവർ ചേർന്നാണ് പണം പിടികൂടിയത്.

പ്രതികൾ ആർക്കു വേണ്ടിയാണ് പണം എത്തിച്ചതെന്നതിനെ കുറിച്ച് കൊടുവള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. 
Previous Post Next Post
3/TECH/col-right