നരിക്കുനി : നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന 'ഗ്രാറ്റോണിയം' ത്തിൻ്റെ മുന്നോടിയായി പരിസര നാടുകളിലെ അൻപതിൽ പരം ഖബർസ്ഥാനുകളിൽ പതിനായിരങ്ങളെ സിയാറത്ത് ചെയ്തു. നെടിയനാട് അത്തിക്കോട് ഖബർസ്ഥാനിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സിയാറത്തിന് ശേഷം പന്നൂർ മഹല്ല് ഖബർസ്ഥാനിൽ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സയ്യിദ് ശിഹാബുദ്ദീൻ ലത്തീഫി കളരാന്തിരി , സയ്യിദ് സിറാജുദ്ദീൻ സഖാഫി ജമലുല്ലൈലി തങ്ങൾ കുട്ടമ്പൂർ , സി . അബ്ദു ലത്തീഫ് ഫൈസി പന്നൂർ,വാരാംമ്പറ്റ മുഹ്‌യിദ്ദീൻ മുസ്‌ലിയാർ, എൻ പി മുഹമ്മദ് ബാഖവി കച്ചേരിമുക്ക്, ഇ കെ അബ്ദുറഹിമാൻ സഖാഫി മടവൂർ മുക്ക്, ഫസൽ സഖാഫി നരിക്കുനി,അബ്ബാസ് സഖാഫി വാളക്കുളം , മുഹമ്മദ് ബാഖവി വാവാട്, അബ്ദുൽ ഹമീദ് സഖാഫി മങ്ങാട് ,മൊയ്ദീൻ കുഞ്ഞി മുസ്‌ലിയാർ , ലത്തീഫ് മുസ്‌ലിയാർ കുണ്ടായി, ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ, സൈനുദ്ധീൻ സഖാഫി കുണ്ടായി,ഉസ്മാൻ സഖാഫി നരിക്കുനി, നുഹ്‌മാൻ സഖാഫി എളേറ്റിൽ , കോയ സഖാഫി ഈങ്ങാപുഴ, അഫ്സൽ അഹ്സനി ചാവക്കാട് , സഅ്ദുല്ല അഹ്സനി മമ്പുറം, കെ വി അബ്ദുറഹിമാൻ മുസ്‌ലിയാർ , അസീസ് സഖാഫി കണ്ണിറ്റമാക്കിൽ, കെ സി അബ്ദു റഷീദ് മുസ്‌ലിയാർ പാറന്നൂർ,റസാഖ് സഖാഫി എരവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.
മെയ് 2,3,4 തീയതികളിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി ' ഗ്രാറ്റോണിയം സഫർ ' ഇന്ന് മുതൽ മൂന്ന് ദിനങ്ങളിലായി നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാറ്റോണിയം തക്കാരം , റോഡ് മാർച്ച്, മെഡിക്കൽ ക്യാമ്പ് , ബൈക്ക് റാലി തുടങ്ങി വിവിധ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.
Tags:
NARIKKUNI