എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ് ലഹരി വിരുദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ബൈക്ക് റാലി സംഘടിപ്പിച്ചു.റാലിക്ക് കെ കെ റഷീദ് മാസ്റ്റർ നേതൃത്വം നൽകി. വാർഡ് മെമ്പർ മുഹമ്മദലി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
എളേറ്റിൽ കുളിരാന്തരിയിൽ നിന്ന് ആരംഭിച്ച റാലി ചെറ്റക്കടവ് സ്റ്റേഡിയത്തിൽ സമാപിച്ചു. ചടങ്ങിൽ എം. എ. ഗഫൂർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പ്രിയങ്ക കരൂഞ്ഞിയിൽ, പി സുധാകരൻ, കമറുദ്ദീൻ, മുനീർ കെ.ടി, അഷറഫ് പി. സി. എന്നിവർ ആശംസകൾ അറിയിച്ചു. സക്കരിയ ചുഴലിക്കര പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ സുഹൈൽ ടി.വി. സ്വാഗതവും, താഹിർ എം. വി. നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS