ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നരിക്കുനി മൂർഖൻകുണ്ട് കുളം നവീകരിച്ചതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി സുനിൽ കുമാർ നിർവഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി അധ്യക്ഷത വഹിച്ചു
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം മുഖ്യാഥിതി ആയി പങ്കെടുത്ത ചടങ്ങിൽ ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ , വി . ബാബു , ഗണേഷ് കുമാർ ചാലിൽ , സുലൈമാൻ , നിഷാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കുളം സംരക്ഷണ സമിതി ചെയർമാൻ വി.എം. മെഹറലി സ്വാഗതവും, വാർഡ് മെമ്പർ ചന്ദ്രൻ.കെ.കെ. നന്ദിയും പറഞ്ഞു.
Tags:
NARIKKUNI