താമരശ്ശേരി : താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ നിന്നും കോവിഡിനു മുൻപ് വിജയകരമായി സർവ്വീസ് നടത്തുകയും കോവിഡിനു ശേഷം പുനസ്ഥാപിക്കാതിരിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് സർവ്വീസ് ഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിയാലോചന നടത്തിയതിന്റെ ഭാഗമായി സർവ്വീസ് പുനരാരംഭിക്കുന്നതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വെച്ച് ബസ് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരിയിൽ നിന്ന് നാളെ രാവിലെ മുതൽ ബസ് സർവീസ് ആരംഭിക്കും.
താമരശ്ശേരിയിൽ നിന്നും രാവിലെ 5:15 ന് പുറപ്പെടുന്ന സർവ്വീസ് മലയോര മേഖലയിലൂടെ രാത്രി 7 മണിയോടു കൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും രാവിലെ 8:10 ന് പുറപ്പെടുന്ന സർവ്വീസ് മലയോര ഹൈവേയിലൂടെ പുറപ്പെട്ട് രാത്രി 10 മണിക്ക് താമരശ്ശേരിയിൽ എത്തിച്ചേരുന്നതുമാണ്.
താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി വരുന്നതായും എം.എൽ.എ അറിയിച്ചു. താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് എം.എൽ.എ മുഖേന താമരശ്ശേരി വികസന സമിതി അംഗങ്ങൾ കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കണ്ടിരുന്നു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ,അയ്യൂബ് ഖാൻ, മഞ്ജിത, സന്ദീപ് ,സാലി കൂടത്തായി,വികെ അഷറഫ്
ടി വിനോദ് കുമാർ ,സിപി അബ്ദുൾ ലത്തീഫ്, സജീവൻ, സുമേഷ്, രാജാക്ഷി,തുടങ്ങിവർ സംസാരിച്ചു.
Tags:
THAMARASSERY