ലോക ആരോഗ്യ ദിനത്തിൽ പൂനൂർ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബാലുശ്ശേരി ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.Mec7 ജില്ലാ കോഡിനേറ്റർ എൻ.കെ മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ IMA ബാലുശ്ശേരി ചാപ്റ്റർ പ്രസിഡണ്ട് ഡോ.ബഷീർ ഉദ്ഘാടനം നിർവഹിച്ചു.
IMA സെക്രട്ടറി ഡോ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.ആധുനിക കാലത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ ആളുകൾ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും Mec-7 പോലുള്ള വ്യായാമ കൂട്ടായ്മകൾ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.കെ.മൊയ്തീൻ കുട്ടി,അഹമ്മത് കുട്ടി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.മൊകായി അസീസ് മാസ്റ്റർ സ്വാഗതവും, ഇ.എം ഹക്കീം മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
POONOOR