താമരശ്ശേരി: കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി 'അതിജീവനത്തിൻ്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ലഹരി, അരാഷ്ട്രീയവാദം, മതനിരാസം, ഭരണകൂട ഫാസിസം തുടങ്ങിയ കാലഘട്ടത്തിലെ വെല്ലുവിളികൾക്കെതിരെ യുവജന പ്രതിരോധം തീർക്കുന്ന 'മതിൽ' പ്രതിനിധി സംഗമത്തിൻ്റെ താമരശ്ശേരി പഞ്ചായത്ത്തല റെജിഷ്ട്രേഷൻ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
എം.ടി അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.എൻ.പി മുഹമ്മദലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
പി.പി. ഗഫൂർ,നജീബ് തച്ചംപൊയിൽ, കെ.സി ഷാജഹാൻ, തസ്ലിം ഒ.പി,റംഷാദ് വെഴുപ്പൂർ,ഫസൽ ഈർപ്പോണ ചടങ്ങിൽ സംസാരിച്ചു.ജവാദ്,നോനി ഷൗക്കത്ത്,ആസാദ് കാരാടി,മുഹമ്മദലി പരപ്പൻപൊയിൽ,വി.നൗഫീഖ് തുടങ്ങിയവർ പങ്കെടുത്തു.എ.പി സമദ് കോരങ്ങാട് സ്വാഗതവും വാഹിദ് അണ്ടോണ നന്ദിയും പറഞ്ഞു.
കൊടുവള്ളി മണ്ഡലത്തിലെ ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികളുടെ സംഗമം മതിൽ ഏപ്രിൽ 30 ന് മടവൂർ പാലസിലാണ് സംഘടിപ്പിക്കുന്നത്.
Tags:
KODUVALLY