Trending

സമ്പൂർണ്ണ ശുചിത്വ വാർഡ് പ്രഖ്യാപനം.

കേരള സർക്കാറിൻ്റെ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിനെ സമ്പൂർണ്ണ ശുചിത്വ വാർഡായി പ്രഖാപിച്ചു.കാവിലുമ്മാരം അങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ നസീമജമാലുദ്ദീൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് സമ്പൂർണ്ണ ശുചിത്വ വാർഡ്, ഹരിത ടൗൺ പൊതുയിട  പ്രഖ്യാപനം എന്നിവ നടത്തി. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ജസ്ന അസ്സയിൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുറഹിമാൻ മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വഹീദ കയ്യലശ്ശേരി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം എൽ.ഐ.സി. അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അൻസു, അസിസ്റ്റൻ്റ് സെക്രട്ടറി സുസ്മിത, വി.ഇ. ഒ. സനൂപ്, ടി.എ. നിസാം, ആശവർക്കർ ശൈലജ, ഹരിത സേന ടീം ലീഡർ ശരണ്യ, തൊഴിലുറപ്പ് മേറ്റ് ശൈലജ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right