എളേറ്റിൽ:കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ എൽ.ഡി.എഫ് എളേറ്റിൽ മേഖല കമ്മിറ്റി എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിച്ച ജനകീയ വിചാരണ സദസ്സ് വഹാബ് മണ്ണിൽ കടവിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം. താമരശ്ശേരി ഏരിയ കമ്മിറ്റിയംഗം എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
പി.സുധാകരൻ, കെ. ദാസൻ, കെ. ലോഹിതാക്ഷൻ, പി. കെ. ബിജു, കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു, വി.പി. സുൽഫിക്കർ സ്വാഗതവും,മുഹമ്മദ് മാളിയേക്കൽ നന്ദിയും പറഞ്ഞു
Tags:
ELETTIL NEWS