Trending

സ്വാഗതസംഘം രൂപീകരണ യോഗം.

പന്നിക്കോട്ടൂർ: നരിക്കുനി ഗ്രാമപഞ്ചായത്ത് പന്നിക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു. വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. 

ഷിഹാന രാരപ്പൻ കണ്ടിയിൽ, സി പി ലൈല, സുനിൽകുമാർ, മൊയ്തി നെരോത്ത്, സുബൈദ, കെ കെ ചന്ദ്രൻ, കെ കെ ഷറീന, കെ കെ ലതിക എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ വി ബിജു സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എൻ കെ മുഹമ്മദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.

എംപി എം കെ രാഘവൻ, എംഎൽഎ ഡോക്ടർ എം കെ മുനീർ, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജില്ല പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് (രക്ഷാധികാരികൾ), സിഡിഎസ് ചെയർപേഴ്സൺ (എക്സിക്യൂട്ടീവ് മെമ്പർ), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം (ചെയർമാൻ), സിപി ലൈല (വൈസ് ചെയർമാൻ) പി ഐ വാസുദേവൻ നമ്പൂതിരി, കെ സി ഖാദർ ഹാജി, ഷിബിൻ ലാൽ, ഗണേശൻ ചാലിൽ, ഒ പി എം ഇഖ്ബാൽ, ബാലകൃഷ്ണൻ മാസ്റ്റർ, മജീദ് മഠത്തിൽ, അബ്ദു, സരിൻ പാലങ്ങാട്, നൗഷാദ്, സിദ്ദീഖ്, (മെമ്പർമാർ) മെഡിക്കൽ ഓഫീസർ ഡോ. ബിജു (കൺവീനർ) അബ്ബാസ് കുണ്ടുങ്ങര, എൻ കെ മുഹമ്മദ് മുസ്‌ലിയാർ, ദാമോദരൻ, കരുണൻ മാസ്റ്റർ, പി സി ആലി ഹാജി (ജോയിന്റ് കൺവീനർ) എന്നിങ്ങനെ സ്വാഗത സംഘം കമ്മിറ്റി നിലവിൽ വന്നു.
Previous Post Next Post
3/TECH/col-right