കോഴിക്കോട്:മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഗിരീഷ് ഭാര്യയുമായി പിരിഞ്ഞാണ് താമസം. മകന്‍ സനല്‍ അമ്മയ്ക്കൊപ്പമാണ് 5 ന് രാത്രി 12 മണിയോടെയാണ് മകന്‍ ഗിരീഷിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു.
Tags:
KOZHIKODE