Trending

ലഹരി വിരുദ്ധ ബോധവൽക്കരണവും, ഇഫ്താർ സംഗമവും.

താമരശ്ശേരി : ലഹരിയുടെ ഉപയോഗവും അക്രമം യുവാക്കളിൽ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ അസഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലഹരിക്കെതിരെ ബോധവൽക്കരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. 

മദ്യനിരോധന സമിതി കോഴിക്കോട് ജില്ല സെക്രട്ടറി ബഷീർ പത്താൻ ലഹരി വിരുദ്ധ സന്ദേശം നൽകി. പി കെ അനസ്, സി കെ യൂസഫ് മാസ്റ്റർ, സി കെ ഷാഹിദ്,  ഷംസീർ എടവലം, ഗഫൂർ ചുങ്കം എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ ഓടങ്ങൽ അധ്യക്ഷ വഹിച്ചു. 

120 ഓളം മെമ്പർമാർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ അഷ്റഫ് കൊടുവള്ളി സ്വാഗതവും, അലി കാരാടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right