എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പഠനോത്സവം "തികവ്" വിപുലമായി നടത്തി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ ഉദ്ഘാടനം നിർവഹിച്ചു. ബി ആർ സി ട്രെയിനർ ഷൈജ.കെ മുഖ്യ അതിഥിയായി.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മനോജ് ഞേളിക്കുന്നമ്മൽ, എസ് എം സി ചെയർമാൻ സതീശൻ ചെറുവത്ത് എം പി ടി എ ചെയർപേഴ്സൺ ഖദീജ പാനോളി, എം ടി അബ്ദുസലീം, വി.സി അബ്ദുറഹ്മാൻ, സിജില ടിപി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ സ്വാഗതവും, സുൽഫത്ത് .സി നന്ദിയും പറഞ്ഞു.
എൽ.പി തലത്തിൽ ക്ലാസ് അടിസ്ഥാനത്തിലും, യു.പി തലത്തിൽ വിഷയാടിസ്ഥാനത്തിലും വിവിധ പരിപാടികൾ അവതരിപ്പിച്ചു.
Tags:
EDUCATION