Trending

യു കെ ഷജിൽ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.

ബാലുശ്ശേരി: ലണ്ടൻ സയൻസ് മ്യൂസിയത്തിൽ വെച്ച് നടത്തുന്ന ഗ്രേറ്റ് ചാലഞ്ച് ഫണ്ട്‌ പ്രോഗ്രാമിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന യു കെ ഷജിൽ മാസ്റ്റർക്ക് താമരശ്ശേരി വിദ്യാഭ്യാസ ജില്ല ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയായ ‘ഗ്രീൻ പ്ലാറ്റ്ഫോമി’ൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

മാർച്ച്‌ 2 മുതൽ 8 വരെയാണ് യുണൈറ്റഡ് കിങ്ഡം ലണ്ടൻ സയൻസ് മ്യൂസിയത്തിൽ വെച്ച് നടത്തുന്ന സ്റ്റെം (STEM- SCIENCE TECHNOLOGY ENGINEERING AND MATHEMATICS) ഗ്രേറ്റ് ചാലഞ്ച് ഫണ്ട്‌ പ്രോഗ്രാം. പരിപാടിയിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന 10 അധ്യാപകരിൽ ഒരാളായാണ് ബാലുശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ജീവശാസ്ത്രം അധ്യാപകനും സംസ്ഥാന അധ്യാപക ജേതാവും ഗുരുശ്രേഷ്ഠ അധ്യാപക അവാഡ് ജേതാവുമായ ഷജിൽ യു കെയെ തെരെഞ്ഞെടുത്തത്. ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങൾ ലണ്ടൻ സയൻസ് മ്യൂസിയത്തിൽ അവതരിപ്പിക്കുകയും ബ്രിട്ടീഷ് മാതൃകകൾ മനസ്സിലാക്കി ഇന്ത്യയിൽ നടപ്പിലാക്കുകയുമാണ് സന്ദർശന ലക്ഷ്യം. 

ഇന്ത്യ ഗവൺമെൻ്റ് നാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് രാജ്യത്തെ വിവിധ റീജ്യനൽ സയൻസ് സെൻ്റർ & പ്ലാനറ്റേറിയങ്ങളോട് ആവശ്യപ്പെടുതനുസരിച്ച് നിർദ്ദേശിക്കപ്പെട്ടതിൽ നിന്നും ഷോർട് ലിസ്റ്റ് ചെയ്ത 100 അധ്യാപകരിൽ നിന്നാണ് 10 പേരെ തെരെഞ്ഞെടുത്തത്. 

ലിസ്റ്റിൽ ഉൾപ്പെട്ട ഏക മലയാളിയാണ്. കോഴിക്കോട് റീജ്യനൽ സയൻ സെൻ്റർ & പ്ലാനറ്റേറിയമാണ് യു കെ ഷജിലിനെ നിർദ്ദേശിച്ചത്. ഇപ്പോൾ കോഴിക്കോട് NIT യിലെ ഗവേഷകനാണ്. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ബൈജു കോക്കല്ലൂർ, ജലീഷ് മങ്ങാട്, സുഹറ മടവൂർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right