എളേറ്റിൽ: 'ഡ്രഗ്സ്, സൈബർ ക്രൈം ; അധികാരികളേ നിങ്ങളാണ് പ്രതി' എന്ന മുദ്രാവാക്യം ഉയർത്തി എസ്.എസ്.എഫ് കിഴക്കോത്ത്, എളേറ്റിൽ, ആവിലോറ സെക്ടറുകൾ സംയുക്തമായി കിഴക്കോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.
ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വൈ. പ്രസിഡന്റിന് പൗരാവകാശ രേഖ സമർപ്പിക്കുകയും ചെയ്തു.
നുഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു.കൊടുവള്ളി ഡിവിഷൻ ജനറൽ സെക്രട്ടറി അജ്മൽ സുറൈജി വിഷയാവതരണം നടത്തി.ഫാരിസ് ബുസ്താനാബാദ്, ഹിദാഷ് കുണ്ടുങ്ങരപ്പാറ, ജംഷീർ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS