കൊടുവള്ളി : നിയോജകമണ്ഡലം എം.എൽ.എ ഡോ. എം. കെ മുനീർ മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി നാലാം വർഷവും സി. യു.ഇ.ടി പരിശീലനം ആരംഭിക്കുന്നു. വിവിധ കേന്ദ്ര സർവകലാശാലകളിൽ യുജി പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്ന നിലവിൽ ഹയർസെക്കൻഡറി പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് ജനുവരി 15 മുതൽ എം എൽ എ ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിദ്യാർത്ഥികൾക്ക് ഒഴിവു ദിവസങ്ങളിലും , മധ്യവേനൽ അവധിക്കാലത്തും സൗജന്യമായി പരിശീലനം നൽകും.അഡ്മിഷൻ ആവശ്യമായ പ്രത്യേക ഗൈഡൻസ് സെൻറർ ഡൽഹിയിൽ ആരംഭിക്കുമെന്നും മുൻ വർഷത്തെ വിദ്യാർത്ഥികൾ മുഖാന്തരം മെന്റർഷിപ്പും നൽകുമെന്ന് എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.
Tags:
ELETTIL NEWS