Trending

താമരശ്ശേരി താലൂക്ക് ആശുപത്രി അസൗകര്യങ്ങളിൽ വീർപ്പുമുട്ടില്ല;ഡോ. എം.കെ മുനീർ എം.എൽ.എ.

കൊടുവള്ളി നിയോജക മണ്ഡലത്തിലെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രിയാണ് താമരശ്ശേരി താലൂക് ആശുപത്രി.മലയോര മേഖലയിലെ പാവപ്പെട്ടവരുടെയും, സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമായ ആശുപത്രിയെ താലൂക് ഹെഡ് കോര്‍ട്ടേഴ്‌സാക്കി ഉയര്‍ത്തുന്നതിനും, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനും മുന്‍പ് ആശുപത്രിയിലുണ്ടായിരുന്ന പോസ്റ്റ്‌മോര്‍ട്ടം യൂണിറ്റ്, പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് നല്‍കുകയും വിഷയത്തിന്റെ ഗൗരവം അറിയിക്കുകയും ചെയ്തു. 
 
എന്നാല്‍ നിലവില്‍ അനുവദിക്കപ്പെട്ട ബ്ലഡ് ബാങ്ക് താലൂക് ആശുപത്രിയില്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സത്തില്‍ കുരുങ്ങിക്കിടക്കുകയാണ്.ആശുപത്രിയിൽ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചതായി എം.എൽ.എ വ്യക്തമാക്കി
Previous Post Next Post
3/TECH/col-right