എളേറ്റിൽ:എളേറ്റിൽ ജി. എം. യു. പി. സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എളേറ്റിൽ ഫെസ്റ്റിന്റെ കാൽനാട്ടു കർമ്മം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ.സാജിദത് നിർവ്വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ എൻ.സി.ഉസയിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പി. ടി. എ. പ്രസിഡന്റ് എൻ. കെ. മനോജ്, എസ്. എം. സി. ചെയർമാൻ സതീശൻ. സി, എം. പി. ടി. എ. ചെയർപേഴ്സൺ ഖദീജ പാനോളി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്‌ന അസ്സയിൻ,മെമ്പർമാരായ റസീന പൂക്കോട് ,വി. പി. അഷ്‌റഫ്,വിനോദ് ചളിക്കോട്,ബാബു കെ.പി,പി. സുധാകരൻ,ഇസ്ഹാഖ് പൂക്കോട്,സുൽഫിക്കർ വി.പി,റഷീദ് മാസ്റ്റർ, റജ്ന കുറുക്കാംപൊയിൽ,മീഡിയ കമ്മറ്റി ചെയർമാൻ റഊഫ് കെ. പി,വിനോദ് എളേറ്റിൽ,ഭരതൻ,മുഹമ്മദ് മാളിയേക്കൽ, ഷാജഹാൻ എ. കെ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ എം. വി. അനിൽ കുമാർ സ്വാഗതവും, എം. ടി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS