താമരശ്ശേരി :ദുരന്തമുഖത്തു രക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാറും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഒരുമിച്ചു നില്കുമ്പോയാണ് അതിന്റെ ഫലം പൂര്‍ണതയില്‍ എത്തുകയെന്നു ഡെപ്യൂട്ടി കലക്ടർ ഹിമ കെ ഐ എ എസ് അഭിപ്രായപ്പെട്ടു.ഹെല്‍ത് കെയര്‍ ഫൌണ്ടേഷന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്& അഡ്വഞ്ചര്‍ അക്കാദമിയുടെ നേതൃത്വത്തിലുള്ള നാലുദിവസം നീളുന്ന ട്രൈനെര്‍സ് ട്രെയിങ് ക്യാമ്പ്' ബ്രേവറി' കാരുണ്യതീരം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍.
ദുരന്തമുഖത്തു എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ച് പൊതു ജനങ്ങള്‍ക്കും അറിവുണ്ടാകണം. അറിവില്ലായ്മകൊണ്ട് പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്ട പ്രയാസം നേരുന്ന അവസ്ഥവന്നുചേരാറുണ്ട്. കേരളം ഈ വിഷയത്തില്‍ മാതൃകയാണെന്നു അഭിമാനിക്കാവുന്നതാണ്. സഹജീവികള്‍ക്ക് വേണ്ടി ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നവരാണ് പലപ്പോഴും സന്നദ്ധ പ്രവര്‍ത്തകര്‍. ശാസ്ത്രീയമായ പരിശീലനം പൊതുജങ്ങള്‍ക്കിടയില്‍ വ്യാപിപ്പിച്ചാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹെല്‍ത്‌കെയര്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ഡോ ബഷീർ പൂനൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.എന്‍ വിനോദ് മേനോന്‍ മുഖ്യതിതിയായി. വാര്‍ഡ് മെമ്പര്‍ ബിന്ദു സന്തോഷ്,കെ അബ്ദുല്‍മജീദ് ടി എം അബ്ദുല്‍ഹകീം, ടി എം താലിസ്, ശംസുദ്ധീന്‍ ഏകരൂല്‍,എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രെട്ടറി സി കെ എ ഷമീര്‍ ബാവ സ്വാഗതവും ടി എം താലിസ് നന്ദിയും പറഞ്ഞു.
നാലു ദിവസം നീളുന്ന ക്യാമ്പില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത നാല്‍പതോളം പ്രതിനിതികള്‍ പങ്കെടുക്കുണ്ട്. വാട്ടര്‍ റസ്‌ക്യൂ, റോപ്പ് ക്ലൈംപിംഗ്, ഫയര്‍ ആന്റ് റസ്‌ക്യൂ,റിവര്‍ ക്രോസ് അടക്കമുള്ള മേഖലയിലെ വിദഗ്ധര്‍ ക്ലാസിന് നേതൃത്വം നല്‍കും.
Tags:
THAMARASSERY