നരിക്കുനി : എം എം ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം എൻ എസ് എസ് ക്യാമ്പ് കുണ്ടായി എൽ പി സ്കൂളിൽ ആരംഭിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ മഹബൂബ് അലി എ പി ക്യാമ്പ് പ്രൊജക്റ്റ് വിശദീകരിച്ചു.
റാഫി ഹാജി മുഖദാർ,എ എൽ പി എസ് ഹെഡ്മിസ്ട്രസ് ഖമറുന്നിസ എം, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ജലീൽ കെ കെ,ലത്തീഫ് കിനാലൂർ, ഷാഹിദ കെ എന്നിവർ ആശംസകൾ നേർന്നു.
വി എച്ച് എസ് സി പ്രിൻസിപ്പൽ ഹാഷിം .പി പി സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി സകരിയ എളേറ്റിൽ നന്ദിയും പറഞ്ഞു.
Tags:
EDUCATION