Trending

പദ്മശ്രീ ആഗസ് ഇന്ദ്ര ഉദയാനക്ക് കാരുണ്യതീരം ക്യാമ്പസില്‍ സ്വീകരണം നല്‍കി.

താമരശ്ശേരി:  മനുഷ്യര്‍ക്കിടയില്‍ പരസ്പരം ബന്ധങ്ങള്‍ വര്‍ധിക്കുമ്പോഴാണ് സമാധാനമുള്ള സമൂഹം രൂപപ്പെടുന്നതെന്ന് ഇന്തൊനേഷ്യന്‍ സാമൂഹിക പ്രവര്‍ത്തകനും പത്മശ്രീ ജേതാവുമായ ആഗസ് ഇന്ദ്ര ഉദയാന അഭിപ്രായപ്പെട്ടു. കാരുണ്യതീരം ക്യാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ യൂത്ത് പ്രൊജക്ട് കേരള, ഹെൽത്ത് കെയർ ഫൗണ്ടേഷൻ, ഗോകുലം ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്വീകരണമൊരുക്കിയത്.

സാമൂഹ്യപ്രവര്‍ത്തനമെന്നത് സമയം നഷ്ടപ്പെടുത്തുകയാണെന്ന തെറ്റായ ധാരണ സമൂഹത്തിലുണ്ട് എന്നാല്‍ ഏറ്റവും ലാഭകരമായ കാര്യമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതിനലൂടെ ലഭിക്കുന്ന ആനന്ദം ഒരുപക്ഷേ ഒരുപാട് പണം നല്‍കിയാല്‍പോലും ലഭിക്കുകയില്ല.ഉള്ള വിഭവങ്ങള്‍കൊണ്ട് ഏറ്റവും സമാധാനത്തോടെ ജീവിക്കുക എന്നത് ഗാന്ധിജി പ്രചരിപ്പിച്ച ആശയമാണ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെകൂടെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ പൂര്‍ണതയില്‍ എത്തുക. ഇത്തരം മഹത്തായ പ്രവര്‍ത്തനമാണ് പതിനഞ്ച് വര്‍ഷത്തിലധികമായി കാരുണ്യതീരം ക്യാമ്പസില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തുന്നു. ഇത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഗാന്ധിയന്‍ ദര്‍ശനങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്ന ആഗസ് 2019ല്‍ സന്യാസം സ്വീകരിച്ച അദ്ദേഹം ഇന്തോനേഷ്യയിലെ ബാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാലു ആശ്രമങ്ങള്‍ വഴി അഹിംസ, സത്യം, മാനുഷികത തുടങ്ങിയ ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചുവരികയാണ്. മഹാത്മാ ഗാന്ധിയുടെ നിരവധി ലേഖനങ്ങളും സന്ദേശങ്ങളും അദ്ദേഹം ഇന്തൊനേഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.
സാമൂഹിക പ്രവര്‍ത്തനവും ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളും പരിഗണിച്ച് 2020ലാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചത്. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നിന്ന് ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച ഏക വ്യക്തിയാണദ്ദേഹം.

ക്യാമ്പസില്‍ നടക്കുന്ന എൻ. എസ്. എസ്. ക്യാമ്പിലെ ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ചടങ്ങില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ അധ്യക്ഷത വഹിച്ചു.ടി എം  അബ്ദുല്‍ ഹക്കിം ,ഡോ ആശാലത പി കെ ,ബലരാമന്‍ കെ,മനോജ് മാസ്റ്റര്‍,  ഷുക്കൂര്‍ മാസ്റ്റര്‍,      മന്‍സിബ് പായേടത്തു,താലിസ് ടി എം,    നവാസ് ഐ പി, ശംസുദ്ധീൻ ഏകരൂൽ നൗഫല്‍ പനങ്ങാട് , ഹന എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right