Trending

കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

കോഴിക്കോട് : ചേവായൂരിൽ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾക്കായി ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുവന്ന 260 ഗ്രാം കഞ്ചാവുമായി യുവാക്കളെ  സബ് ഇൻസ്‌പെക്ടർ പൗലോസ് കെ എ യുടെ നേതൃത്വത്തിൽ ഉള്ള ചേവായൂർ പോലീസും  സിറ്റി ഡാൻസാഫും ചേർന്നു പിടികൂടി.കിഴക്കുംമുറി കിഴക്കയിൽ മീത്തൽ അഭയ് ദേവ് സി (23) പാലത്ത് ചുഴലി പുറത്ത് വീട്ടിൽ അതുൽ സി പി(19) എന്നിവരാണ് പിടിയിലായത്.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കനത്ത പരിശോധനയാണ് കോഴിക്കോട് ജില്ലയിൽ നടന്നുവരുന്നത് ഇതിനിടയിലാണ് പറമ്പിൽ ബസാർ പൊട്ട മുറി കക്കോടി ഭാഗങ്ങളിൽ  വില്പനയ്ക്ക് എത്തിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിലാവുന്നത്. ഇവർക്ക് വിതരണത്തിനായി കഞ്ചാവ് എത്തിച്ചു നൽകുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ചേവായൂർ പോലീസ്  സബ് ഇൻസ്‌പെക്ടർ രോഹിത്‌  കെ, ഹോം ഗാർഡ് കുര്യാക്കോസ്, അജിത്  സിറ്റി ഡാൻസാഫ്  സിവിൽ പോലീസ് ഓഫീസർ സരുൺ കുമാർ പി കെ, ദിനീഷ് പി കെ, മുഹമ്മദ്‌ മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ എല്ലാ ഭാഗങ്ങളിലും കനത്ത പരിശോധന നടത്തുന്നതായിരിക്കും എന്ന്‌ കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസ്സ് അറിയിച്ചു.
Previous Post Next Post
3/TECH/col-right