പന്നിക്കോട്ടൂർ:നരിക്കുനി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് സ്പെഷൽ കൺവെൻഷൻ പന്നിക്കോട്ടൂർ ശിഹാബ് തങ്ങൾ സെന്ററിൽ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ, ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെന്റ് സെന്ററിന് വേണ്ടിയുള്ള ജനകീയ ഫണ്ട് സമാഹരണത്തിലേക്ക് പി.ടി.കെ മരക്കാർ ഹാജിയിൽ നിന്ന് ആദ്യ തുക സ്വീകരിച്ചു.
കൊടുവള്ളി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പന്നിക്കോട്ടൂർ ശാഖ എം.എസ്.എഫ് സെക്രട്ടറി ടി.കെ മുഹമ്മദ് റയാന് മുസ്ലിം ലീഗ് കമ്മിറ്റി ചടങ്ങിൽ സ്വീകരണം നൽകി.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.പി.സി ഷുക്കൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം, നിയോജക മണ്ഡലം മുസ്ലിംലീഗ് കൗൺസിലർ എ ടി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം
ലീഗ് ട്രഷറർ എൻ കെ മുഹമ്മദ് മുസ്‌ലിയാർ,
പി.ടി. കെ മരക്കാർ ഹാജി, പി.സി.ആലി ഹാജി, വാർഡ് നിരീക്ഷകൻ മൊയ്തീൻ നരോത്ത് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി. സി ജലീൽ സ്വാഗതവും ബി.സി ഷാഫി മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
NARIKKUNI