കുട്ടമ്പൂർ:ദേശീയ വായനശാല &ഗ്രന്ഥാലയം കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ കുട്ടമ്പൂരിന്റെ പ്രിയ കവയിത്രി സുഫൈറ അലിയെ ആദരിച്ചു. എ എം എൽ പി സ്കൂൾ പാലങ്ങാട് (കുട്ടമ്പൂർ ) ഹാളിൽ വായനശാല പ്രസിഡണ്ട് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം നിർവ്വഹിച്ചു.
കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥ് ഉപഹാരം കൈമാറി. എഴുത്തുകാരനും ആകാശവാണി കലാകാരനുമായ ദേവദാസ് നന്മണ്ടയും മജീദ് ശിവപുരവും സുഫൈറ അലിയുടെ പുതിയ കവിതാ സമാഹാരം വാക്കിന്റെ വളപ്പൊട്ടുകൾ പരിചയപ്പെടുത്തി സംസാരിച്ചു.
ജനപ്രതിനിധികളായ ഷംന ടീച്ചർ, ഷെറീന, പൗരപ്രമുഖരായ പൂമംഗലത്ത് അബ്ദുറഹിമാൻ, സി മാധവൻ മാസ്റ്റർ, ടി കെ രാജേന്ദ്രൻ, ടി പി മുഹമ്മദ്, എ എൻ സത്യൻ, എം പി വാസു എന്നിവർ സംബന്ധിച്ചു.സുധാകരൻ കുട്ടമ്പൂരും വി കെ ദേവനന്ദയും കവിതകൾ ആലപിച്ചു.
മുഖ്യതിഥി സുഫൈറ അലി ഗ്രനഥശാ ലക്കുള്ള പുസ്തക കിറ്റ് വായനശാല ജോയന്റ് സെക്രട്ടറി ടി കെ വാസുദേവന് കൈമാറുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിന് വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും, ഒ കെ ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.
Tags:
NANMINDA