എളേറ്റിൽ:എളേറ്റിൽ വട്ടോളി മുഹമ്മദ് അലി ജൗഹർ ഹയർ സെക്കന്ററി സ്കൂൾ (MJHSS) പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ (MAJOSA - Muhammed Ali Jouhar Old Students Association) ലോഗോ പൂർവ്വ വിദ്യാർഥിയും, പ്രശസ്ത പൾമനോളജിസ്റ്റുമായ ഡോ. സാബിർ.എം.സി. പ്രകാശന കർമ്മം നിർവ്വഹിച്ചു.
MAJOSA യുടെ പ്രസിഡന്റ് എം.എ.ഗഫൂർ മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജ്‌മെന്റ് അംഗമായ മുഹമ്മദ് റാഫി.പി.പി ഉദ്ഘാടനം ചെയ്‌തു.
പ്രിൻസിപ്പാൾ മുഹമ്മദ് അലി മാസ്റ്റർ , ഡെ.ഹെഡ്മാസ്റ്റർ പി.പി. മുഹമ്മദ് ഇസ്മായിൽ മാസ്റ്റർ ,സലാം മാസ്റ്റർ , വൈസ് പ്രസിഡന്റുമാരായ അഡ്വ. ടി.പി. എ.നസീർ, വിനോദ് കുമാർ, ഇക്ബാൽ കത്തറമ്മൽ, പി ഡി നാസർ മാസ്റ്റർ, സെക്രട്ടറിമാരായ ഇസ്ഹാഖ് മാസ്റ്റർ പൂക്കോട്ട്, ഖാലിദ് കത്തറമ്മൽ, സൈനുദ്ധീൻ സി കെ തുടങ്ങിയവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി മുനവർ അബൂബക്കർ സ്വാഗതവും, ട്രഷറർ നിസാർ സി.പി. നന്ദിയും പറഞ്ഞു.