പൂനൂർ:പൂനൂർ സർക്കിൾ എസ്. വൈ എസ് കമ്മിറ്റിയും, ഉമ്മിണികുന്നു യൂണിറ്റ് എസ് വൈ എസ് സാന്ത്വനം ക്ലബ്ബും പൂനൂർ റിവർ ഷോർ ആശുപത്രി യുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ശംസുദ്ധീൻ സഖാഫി എടരിക്കോഡിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി യു. എം ലത്തിഫ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മങ്ങാട് കുടുംബ ആരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് പൂങ്കാവനം ഉദ്ഘാടനം ചെയ്തു.
മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ മൂലം ജനങ്ങൾ മരണപ്പെടുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം ശീലമാക്കണമെന്നും കല്യാണം തുടങ്ങിയ പരിപാടികളിൽ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന മുഴുവൻ പാനീയങ്ങളും നിർത്തൽ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
സാജിദ് മങ്ങാട് ,ജാഫർ സഖാഫി മങ്ങാട് , ഐ എം മുഹമ്മദ് മാസ്റ്റർ, റിവർ ഷോർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ രതീഷ് ഇയ്യാട്,ഷാഫി പി.പി, ബശീർ മുസ്, കരീം ഹാജിഎടക്കണ്ടി, മജീദ് മുസ്‌ലിയാർ, ഉവൈസ് യു എം തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സജ്ജീകരിച്ച എക്സിബിഷൻ പഴമയുടെ ഓർമകളാൽ ശ്രദ്ധേയമായി .
Tags:
POONOOR