Trending

കലോത്സവ വേദിയിൽ താരമായി 'എക്കോ'

പൂനൂർ: ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ റോബോട്ട് കുട്ടികൾക്ക് ആവേശമായി. പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കിയ റോബോട്ട് 'എക്കോ' കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിക്കൊണ്ട് കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തി. 

യൂണിറ്റ് അംഗങ്ങളായ മുഹമ്മദ് ഇഹ്സാൻ, ഇഷാൻ അഹമ്മദ്, അലൻ, അമൻ അലി എന്നിവരാണ് റോബോട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കൈറ്റ് മാസ്റ്റർമാരായ പി വഹീദ, ടി പി അജയൻ, എ കെ എസ് നദീറ, എ കെ ഷീറാസ് എന്നിവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Previous Post Next Post
3/TECH/col-right