Trending

അനുമോദന സംഗമം.

പൂനൂർ:ജില്ലാ സ്കൂള്‍ കലോല്‍സവത്തിലും ബാലുശ്ശേരി സബ്ജില്ലയില്‍ നടന്ന വിവിധ മേളകളിലും മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിന്‍റെയും നാടിന്‍റെയും അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ മങ്ങാട് എ യു പി സ്കൂളില്‍ ആദരിച്ചു.അനുമോദന സംഗമവും ഫസ  അഡ്വ: കെ എം സച്ചിന്‍ ദേവ്  എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഇന്ദിര ഏറാടിയില്‍ മുഖ്യാതിഥിയായി.പി ടി എ  പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ , SSG ചെയര്‍മാന്‍  സി വി ബാലകൃഷ്ണന്‍ നായര്‍ , പി ടി എ വൈസ് പ്രസിഡന്‍റ്  ടി ശ്രീകുമാര്‍ , എം പി ടി എ ചെയര്‍പേഴ്സണ്‍ ശരണ്യ മനോജ് , എ കെ ഗ്രിജീഷ് മാസ്റ്റര്‍  എന്നിവര്‍  ആശംസകള്‍ അറിയിച്ചു

റസാഖ് അമാന നല്‍കിയ ഫസ്റ്റ് എയ്ഡ് കിറ്റ്  പ്രധാനധ്യാപികയും,ഡയലോഗ് കള്‍ച്ചറല്‍ സെന്‍റര്‍ നല്‍കിയ ലൈബ്രറി പുസ്തകങ്ങള്‍ പ്രിയ ടീച്ചറും ഏറ്റു വാങ്ങി.

പ്രധാന അധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right