Trending

മെഡിക്കൽ കോളേജിൽ ഒ.പി.ടിക്കറ്റിന് നാളെ മുതൽ 10 രൂപ ഫീസ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ. പി. ടിക്കറ്റിന് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാൻ തീരുമാനം. ഡിസംബർ ഒന്നു മുതൽ തീരുമാനം നിലവിൽ വരും. ജില്ലാ കളക്‌ടർ സ്നേഹികുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൻ്റേതാണ് തീരുമാനം. മെഡിക്കൽ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഒ പി ടിക്കറ്റിന് 10 രൂപ നൽകുകയെന്നത് വ്യക്തികൾക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള മുതൽക്കൂട്ടാവും. 

ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാൽ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൻ്റെ പ്രയോജനം അവർക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടർ പറഞ്ഞു.

Previous Post Next Post
3/TECH/col-right