Trending

ഡോ. ഷാജിബ് രചിച്ച 'സൂര്യനസ്തമിക്കാത്ത മനുഷ്യൻ ' പുസ്തക പ്രകാശനം ഇന്ന്

താമരശ്ശേരി:  കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പർ ഡോ: സി.കെ. ഷാജിബ് രചിച്ച  'സൂര്യനസ്തമിക്കാത്ത  മനുഷ്യൻ ' എന്ന നോവൽ (നവംബർ - 30) ശനിയാഴ്ച രാവിലെ 10 ന് പ്രകാശനം ചെയ്യും. 

കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ  അശോകൻ ചരുവിൽ പ്രകാശന കർമ്മം നിർവ്വഹിക്കും.യു.കെ . കുമാരൻ പുസ്തകം ഏറ്റുവാങ്ങും. പി. വി. ചന്ദ്രൻ ഉദഘാടനം ചെയ്യും. 

ചടങ്ങിൽ ഡോ: വർഗീസ് ജോർജ്ജ് , ബിനീഷ് പുതുപ്പണം , ഡോ.പി.പി. പ്രകാശൻ , ഡോ: കെ. ജയരാജ്, നനീം നൗഷാദ് , ഷാജഹാൻ കാളിയത്ത് , ഡോ എൻ മോഹനൻ , ഡോ: സജി.കെ എസ്തുടങ്ങിയ സാമുഹ്യസാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.മാതൃഭൂമി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Previous Post Next Post
3/TECH/col-right