പരപ്പൻ പൊയിൽ:നുസ്റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യേതര മേഖലയിൽ നടപ്പിൽ വരുത്തുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമായി പുതുക്കി പണിത ലൈബ്രറി & റീഡിംഗ് റൂം ഉൽഘാടന കർമ്മം ഗ്രന്ഥകാരനും പ്രശസ്ത പത്ര പ്രവർത്തകനുമായ നവാസ് പൂനൂർ നിർവ്വഹിച്ചു.
നുസ്റത്ത് പ്രസിഡണ്ട് പി പി എ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ പി ഹംസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എ പി മൂസ, എൻ ആർ നാസർ ഹാജി,കെ സി എം ഷാജഹാൻ, പി സി ഹുസൈൻ ഹാജി, കെ കെ മുഹമ്മദ് ഹാജി, എം ടി അയ്യൂബ് ഖാൻ, കെ പി എ കരീം,എം ടി റമീസ്, എം പി സഫീർ,പി ടി എ പ്രസിഡന്റ് നസ്റി സലീം,സി അബ്ദുള്ളക്കുഞ്ഞി ഹാജി, ഹെഡ്മിസ്ട്രസ് സജിന കെ എം എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ മാനേജർ കെ സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും , പ്രിൻസിപ്പൽ പ്രകാശ് പി ജോൺ നന്ദിയും പറഞ്ഞു.