എളേറ്റിൽ:പരപ്പൻ പൊയിൽ- കാരക്കുന്നത്ത് റോഡ് നവീകരണ പ്രവൃത്തി ടെണ്ടർ ചെയ്തതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
45 കോടി രൂപ കിഫ്ബിയിൽ നിന്നും വകയിരുത്തിയ നവീകരണ പ്രവൃത്തി FDR സാങ്കേതിക വിദ്യയിലാണ് ആരംഭിക്കുന്നത്. KRFB പ്രൊജക്ട് ഡയറക്ടറാണ് പ്രൈസ് സോഫ്റ്റ് വെയയറിൽ ടെണ്ടർ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി 28/11/2024 ആണ്. ടെണ്ടർ തുറന്ന് അംഗീകരിക്കുന്ന മുറക്ക് കരാർ ലഭിക്കുന്ന കമ്പനിയുമായി എഗ്രിമെൻ്റിൽ ഏർപ്പെട്ട് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും എം.എൽ.എ അറിയിച്ചു.
Tags:
ELETTIL NEWS