പൂനൂർ ജി.എം.എൽ.പി.സ്കൂളിൽ സബ്ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും വിജയികളായവർക്കുള്ള അനുമോദനവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് മുനീർ മോയത്തിൻറെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു.
2023 വർഷത്തിലെ LSS വിജയികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിച്ചു ചിറയ്ക്കൽ മുഖ്യാതിഥിയായിരുന്നു.
ശാസ്ത്രമേളയിലെയും കലാമേളയിലെയും വിജയികൾക്ക് വാർഡ് മെമ്പർ സി.പി കരീം മാസ്റ്റർ സർട്ടിഫിക്കറ്റുകളും മെമൻ്റോയും വിതരണം ചെയ്തു.പി.സിദ്ധീഖ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
എസ് എം സിചെയർമാൻ ഷൈമേഷ്,എൻ.കെ അബ്ദുൽലത്തീഫ്,സയീറ സഫീർ,മുഹമ്മദ്ഷാഫി,ഷൈമ എ.പി,രഞ്ജിത്ത് ബി.പിഎന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ.മുഹമ്മദ് സ്വാഗതവും, യു.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.
Tags:
EDUCATION