Trending

യൂണിറ്റ് സംഗമവും വ്യായാമ വിശദീകരണവും സംഘടിപ്പിച്ചു.

കുട്ടമ്പൂർ:Mec-7 കുട്ടമ്പുർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യായാമ വിശദീകരണം സംഘടിപ്പിച്ചു.പരിപാടി ജില്ലാ കോഡിനേറ്റർ ഡോക്ടർ മിനാ നാസർ ഉദ്ഘാടനം ചെയ്തു.

Mec-7 വ്യായാമ പരിശീലനത്തിലെ 21- ഇനങ്ങളും എങ്ങനെയാണ് കൃത്യമായി ചെയ്യേണ്ടതെന്നും ഇത് നിത്യമായി പരിശീലിക്കുന്നത്കൊണ്ട് ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും വ്യായാമ വിശദീകരണത്തിൽ മേഖല-2 കോഡിനേറ്റർ നിയാസ് എകരൂൽ കൃത്യമായി വിശദീകരിച്ചു.

എയ്റോബിക്, സിമ്പിൾ എക്സർസൈസ്, ബ്രീത്തിങ്, സ്ട്രെച്ചിംഗ്, ബെൻഡിങ്,അക്യുപ്രഷർ,മെഡിറ്റേഷൻ, മസാജിങ് തുടങ്ങി Mec-7 യോഗാ മുറയിലെ എല്ലാ വിഭാഗങ്ങളെയും ക്ലാസിൽ സവിസ്തരം പ്രതിപാദിക്കപ്പെട്ടു.

ഏരിയ കോഡിനേറ്റർ ഷംസീർ പാലങ്ങാട് സന്നിഹിതനായി.സെന്റർ കോർഡിനേറ്റർ ഷുക്കൂർ മാസ്റ്റർ, Mec-7യൂണിറ്റ് പ്രസിഡണ്ട് ഒ കെ ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. കുട്ടമ്പൂർ Mec-7 യൂണിറ്റിലെ 110-ലധികം അംഗങ്ങളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
Previous Post Next Post
3/TECH/col-right