Trending

സംസ്ഥാന തല സിവി രാമൻ ശാസ്ത്ര പ്രബന്ധരചന മത്സരം: ബി വേദ റാമിന് ഒന്നാം സ്ഥാനം.

പൂനൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല സി വി രാമൻ ശാസ്ത്ര ഉപന്യാസ രചന മത്സരത്തിൽ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥി ബി വേദ റാമിന് ഒന്നാം സ്ഥാനം ലഭിച്ചു.

സബ്ജില്ല, ജില്ല തല മത്സരങ്ങളിൽ ഉന്നത വിജയത്തോടെ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

കോഴിക്കോട് കാന്തപുരം വടക്കെ പുരയിൽ സി ആർ ബൈജുവിൻ്റെയും (പ്രധാനാധ്യാപകൻ എൽ പി സ്കൂൾ പാലത്ത്), സി നീതുവിൻ്റെയും (ഇച്ചന്നൂർ എ യു പി സ്കൂൾ, ചേളന്നൂർ) മകളാണ്. 

എളേറ്റിൽ ജി എം യു പി സ്കൂൾ ആറാം തരം വിദ്യാർഥി ചിന്തക് റാം സഹോദരനാണ്.
Previous Post Next Post
3/TECH/col-right