ആവിലോറ :അധ്യയന വർഷത്തെ മേളകളിലെ സമ്പൂർണ്ണ വിജയങ്ങളോടനുബന്ധിച്ച് ആവിലോറ എം എം എ യൂ പി സ്കൂൾ വിദ്യാർത്ഥികൾ "വിജയഘോഷം 24" വിജയാഹ്ലാദ പരിപാടികൾ സംഘടിപ്പിച്ചു.ഉപജില്ലാതലത്തിൽ കലാമേള യൂ പി വിഭാഗം ഓവറോൾ, പ്രവർത്തിപരിചയമേള യൂ പി വിഭാഗം ഓവറോൾ, കായിക മേള യു പി തലം ഓവറോൾ,സംസ്കൃതോത്സവം ഓവറോൾ, അക്വാറ്റിക് ഓവറോൾ തുടങ്ങിയ അഞ്ച് ഇനങ്ങളിലുള്ള വിജയം വിദ്യാലയത്തിന്റെ പാഠ്യേതര മികവിന്റെ അടയാളപ്പെടുത്തലായി.
പി ടി എ പ്രസിഡന്റ് അബ്ദുസ്സലാം വരലാട്ട്, ഹെഡ് മാസ്റ്റർ ടി പി സലീം, യൂസുഫ് വനിത, അസ്സൈൻ പറക്കുന്ന്, ഷമീർ കരിമ്പാരുകുണ്ടം, എം കെ ഡെയ്സി, കെ എം ആഷിക്റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി
Tags:
EDUCATION