Trending

അവേലത്ത് ഉറൂസ്:മഹല്ല് വരവ് നാളെ

പൂനൂർ: അവേലത്ത് ഉറൂസ്
മഹല്ല് വരവിന് ഒരുങ്ങി നൂറിലധികം മഹല്ലുകൾ.ഇന്ന് മുതൽ ഈ മാസം പതിനൊന്നാം തീയതി വരെ കാന്തപുരം സാദാത് നഗറിൽ നടക്കുന്ന
അവേലത്ത്  ഉറൂസിന്റെ  ഭാഗമായി പൂനൂർ, താമരശ്ശേരി, ബാലുശ്ശേരി, നരിക്കുനി , കൊടുവള്ളി സോണുകളിലെ നൂറിലധികം മഹല്ലുകളിൽ നിന്ന് നാളെ (വെള്ളിയാഴ്ച) നാലു മണിക്ക്
മഹല്ല് കമ്മിറ്റികളുടെ  നേതൃത്വത്തിൽ മഹല്ല് വരവ് മഖാം പരിസരത്ത് എത്തിച്ചേരും. 

ഈ മാസം 10ന് ഞായറാഴ്ച രാവിലെ 8 മണി മുതൽ ആയിരക്കണക്കിന്  ജനങ്ങൾക്ക് നൽകുന്ന ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ  വിഭവങ്ങളാണ് വിവിധ മഹല്ലുകളിൽ നിന്ന് കൊണ്ടുവരുന്നത്. 
വിഭവങ്ങളുമായി
പ്രത്യേക വാഹനങ്ങളിൽ മഖാം പരിസരത്ത് എത്തുന്ന വിവിധ മഹല്ലുകളിലെ ഭാരവാഹികളെയും
പ്രാസ്ഥാനിക നേതാക്കളെയും പ്രവർത്തകരെയും അവേലത്ത് സാദാത്തുക്കളുടെയും കാന്തപുരം മഹല്ലിലെ പൗര പ്രമുഖരുടെയും നേതൃത്വത്തിൽ സ്വീകരിക്കും.

മഹല്ല് പര്യടനത്തിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര ചെയർമാനും ബി സി ലുക്മാൻ ഹാജി കൺവീനറുമായ സബ് കമ്മിറ്റിയും 
വിവിധ സോൺ കമ്മിറ്റികളുടെ ഭാരവാഹികളും നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right