കോഴിക്കോട്: നല്ലളം മധുര ബസാറിൽ നിന്നും 50.45 ഗ്രാം എംഡിയുമായി ബേപ്പൂർ മേലെതൊടി സ്വദേശി അർഷാദ് എ വി (30), തെക്കേടത്ത് പറമ്പ് സ്വദേശി ഉബൈദ് (28) എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ ബോസിന് കീഴിലുള്ള ഡെൻസാഫും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിച്ച mdma നല്ലളം, രാമനാട്ടുകര,ഫറോക്ക് ഭാഗങ്ങളിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിചുള്ള വില്പനക്കും ദീപാവലി പോലുള്ള ആഘോഷങ്ങൾക്കും വേണ്ടിയാണ് നാട്ടിൽ കൊണ്ട് വന്നത്.
ഏകദേശം രണ്ട് ലക്ഷം രൂപയോളം വില വരുന്ന രാസ ലഹരി ഡെൻസാഫും നല്ലളം പോലീസും ചേർന്ന് ചെറുവണ്ണൂർ മധുര ബസാറിൽ ഫുട്ബോൾ ക്ലബ്ബിന് വേണ്ടി എന്ന വ്യാജേന വാടകയ്ക്ക് എടുത്ത ബിൽഡിങ്ങിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ലഹരി ഉപയോഗിച്ച് അതിന് അടിമപ്പെട്ട് അത് ഉപയോഗിക്കാൻ വേണ്ട പണത്തിനു വേണ്ടിയാണ് ഇവർ ലഹരി കച്ചവടം തുടങ്ങിയത്. ഇവർ മുൻപും ബാംഗ്ലൂരിൽ പോയി ലഹരി കൊണ്ടുവന്നിട്ടുണ്ട് .
ഇവർക്ക് ലഹരി വാങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ആളെ കുറിച്ചുള്ള വിവരങ്ങളും പോലീസും ലഭ്യമായിട്ടുണ്ട്.കുറച്ചുനാളായി ഡെൻസാഫ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കോട് നഗരത്തിൽ ലഹരി വില്പന നടത്തുന്ന മറ്റു വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഡെൻസാഫ് എസ് ഐ മനോജ് എടയേടത്, സിപിയുമാരായ സുനോജ് കാരയിൽ, സരുൺകുമാർ, ശ്രീശാന്ത് എൻ നല്ലളം സ്റ്റേഷനിലെ എസ് ഐ മാരായ പ്രദീപ് എം, മനോജ് കുമാർ പിടി, സി പി ഓ രജിൻ , ഹോം ഗാർഡ് ശിവാനന്ദൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
KOZHIKODE