കൊടുവള്ളി:കത്തറമ്മൽ കടവ് പാലത്തിൽ നിന്ന് പൂനൂർ പുഴയിലേക്ക് വീട്ടിലെ വേയ്സ്റ്റും, പ്ലാസ്റ്റിക്ക് മാലിന്യവും തള്ളാൻ കൊണ്ടുവന്ന ആളെ പൂനൂർ പുഴ സംരക്ഷണ സമിതി അംഗങ്ങൾ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പല ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന പൂനൂർ പുഴ സ്നേഹികൾ തലയാട് മുതൽ കോരപ്പുഴ വരെ ഏതാണ്ട് പതിനായിരത്തിൽപരം അംഗങ്ങളുണ്ട്. പൂനൂർ പുഴയിൽ ഇതുപോലുള്ള അതിക്രമം ഏതു ഭാഗത്തുകണ്ടാലും മതരാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായി നേരിടുമെന്ന് പൂനൂർ പുഴ സംരക്ഷണ സമിതി അറിയിച്ചു.
Tags:
KODUVALLY