Trending

ഭിന്നശേഷിക്കാരിയെയും അധ്യാപികയായ മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

താമരശ്ശേരി:പൂനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ ഭിന്നശേഷിക്കാരിയെയും അധ്യാപിക യായ മാതാവിനെയും ഇടിച്ചുവീഴ്ത്തി. ഇന്നലെ രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു സംഭവം.

താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിയും ചോയിമഠം എൽ.പി.സ്കൂൾ അധ്യാപിക യുമായ ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും.

കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
Previous Post Next Post
3/TECH/col-right