പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ല കലോത്സവത്തിന്റെ ഭക്ഷണ കമ്മിറ്റി ചേർന്നു. ഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ കരീം മാസ്റ്റർ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു.
കൺവീനർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ആസൂത്രണം അവതരിപ്പിച്ചു. മൂന്നുദിവസത്തെ ഭക്ഷണക്രമം, വളണ്ടിയർമാരുടെ പ്രവർത്തനം, പാചകം, വിതരണ രീതി എന്നിവ കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രിൻസിപ്പാൾ ഇൻ ചാർജ് ബിന്ദു വി ജോർജ്, പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ, ബ്ലോക്ക് മെമ്പർ പി സാജിത, വാർഡ് മെമ്പർ ആനിസ ചക്കിട്ട കണ്ടിയിൽ, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, കെ ഉസ്മാൻ മാസ്റ്റർ, എ വി മുഹമ്മദ്, ടി പി അജയൻ, വി പി ലത്തീഫ് എന്നിവർ സംസാരിച്ചു. കെ നൗഷാദ് നന്ദി രേഖപ്പെടുത്തി.
Tags:
POONOOR