പഴയ തൊഴിലുകൾ പലതും മാറി പുതിയ തൊഴിൽ മേഖലകൾ രൂപപ്പെട്ടുവരുന്ന ഇക്കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് കരിയർ പ്ലാനിങ്ങോടുകൂടിയ പഠന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ വടകര മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരിയർ ഫെയറിൻ്റെ ഭാഗമായുള്ള കരിയർ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വിഎച്ച്എസ്ഇ വടകര മേഖല അസിസ്റ്റൻറ് ഡയറക്ടർ അപർണ വി ആർ അധ്യക്ഷത വഹിച്ചു.വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം എം ഉബൈദുള്ള കോഴിക്കോട് ജില്ല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിൻ ടെലസ്കോപ്പ് പ്രകാശനം ചെയ്തു സംസാരിച്ചു. കുന്നമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം പ്രവീൺ ആശംസ അർപ്പിച്ചു.
കരിയർ സെമിനാറിൽ പ്രശസ്ത കരിയർ കോളനിസ്റ്റും ട്രെയിനറുമായ അൻവർ മുട്ടാഞ്ചേരി നേതൃത്വം നൽകി. കരിയർ കൗൺസിലർ മാരായ ഗഫൂർ തിക്കോടി, ഹാരിസ് സി, മെഹബൂബ് അലി എ പി തുടങ്ങിയവർക്ക് അഡ്വക്കേറ്റ് എംഎൽഎ ഉപഹാര സമർപ്പണം നടത്തി.തുടർന്ന് നടന്ന ആറ്റിറ്റ്യൂഡ് ടെസ്റ്റും കരിയർ കൗൺസിലിംഗ് എഴുപതോളം വിദ്യാർഥികൾ ഉപയോഗപ്പെടുത്തി കരിയർ ഫെയറിന്റെ ഭാഗമായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
Tags:
KOZHIKODE