Trending

അംഗീകാരമില്ലാത്ത സ്‌കൂളുകൾ പൂട്ടിക്കും; പട്ടിക ഒരു മാസത്തിനകം :വിദ്യാഭ്യാസ മന്ത്രി.

തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ട്ലഭിച്ച ശേഷം ഇവക്ക് നോട്ടീസ് നൽകും. മുറുക്കാൻ കട തുടങ്ങാൻ പോലും പഞ്ചായത്ത് ലൈസൻസ് വേണമെന്നിരിക്കെയാണ് അംഗീകാരമില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നത്.

വൻതുക തലവരിപ്പണമായും ഫീസായും ഈടാക്കിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിൻ്റെ മറവിൽ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടം അവസാനിപ്പിക്കും.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവുമേ സ്കൂ‌കൂളുകൾ പ്രവർത്തിക്കാനാകൂ. 

സംസ്ഥാന സിലബസിന് പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങൾക്കെല്ലാം വിദ്യാഭ്യാസ വകുപ്പിൻ്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right